തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയ പ്രസ്താവന
സ്ത്രീവിരുദ്ധവും പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ജീർണത വെളിവാക്കുന്നതും
പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ
സംസ്ഥാന സെക്രട്ടറിയേറ്റ്
അറിയിച്ചു. പുരോഗമന രാഷ്ട്രീയത്തിന്
എതിരായി, വർഗീയമായും മാത്രം
സംസാരിക്കുന്ന കെഎം ഷാജി കേരളത്തിലെ
രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഈ
പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്.
ഇത്തരത്തിലുള്ളവരെ നിലക്കുനിർത്തുവാൻ മുസ്ലിം ലീഗ് തയ്യാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നുംഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

