കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു



ന്യൂഡല്‍ഹി: ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി കോണ്‍ഗ്രസ് നേതാവും മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുൻപ് രാഷ്ട്രപതിയുടെ മുന്നിൽ ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.

പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതു വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് ആയിരിക്കും. 1989ൽ അടൂർ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കൊടിക്കുന്നിൽ സുരേഷ് ആദ്യമായി മത്സരിച്ചത്. 1989, 91, 96, 99 വർഷങ്ങളിൽ അടൂരിൽനിന്ന് ലോക്സഭാംഗമായി. 1998, 2004 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 2009, 2014, 2019, 2024 തിരഞ്ഞെടുപ്പുകളിൽ മാവേലിക്കരയുടെ എംപിയായി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തൊഴിൽ സഹമന്ത്രിയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: