Headlines

കൊല്ലം മേയർ ഹണി ബെഞ്ചമിന് വധ ഭീഷണി; യുവാവ് കത്തിയുമായി വീടിന് സമീപമെത്തിയാണ് ഭീഷണി മുഴക്കിയത്

കൊല്ലം മേയർ ഹണി ബെഞ്ചമിന് വധ ഭീഷണി. യുവാവ് കത്തിയുമായി വീടിന് സമീപമെത്തിയാണ് ഭീഷണി മുഴക്കിയത്. നിരവധി തവണ ഇയാൾ മേയറുടെ വീടിന് സമീപമെത്തി. മേയർ കമ്മീഷണർക്ക് പരാതി നൽകി. പൊലീസ് സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിക്കുന്നു.


ഇന്നലെ രാവിലെ 7.15 മണിയോടെയാണ് ജീൻസ് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ കത്തിയുമായി മേയറുടെ വീടിന് സമീപം എത്തിയത്. വൈദ്യശാല ജങ്ഷനിൽ എത്തിയ ഇയാൾ ഒരു കടയിൽ എത്തി മേയറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മേയറുടെ വീട്ടിൽ എത്തിയ മത്സ്യ വ്യാപാരിയായ സ്ത്രീ പറഞ്ഞത് അനുസരിച്ചാണ് മേയർ ഇക്കാര്യം അറിയുന്നത്. ഇതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസിൽ പരാതി നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: