കൊല്ലം: കൊല്ലത്ത് അഞ്ചലിൽ പ്ലസ്വൺ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചു ദൃശ്യങ്ങൾ പകർത്തി. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദ്ദനം ഏറ്റത്. ഇന്നലെ വൈകുന്നേരം സ്കൂളിന് സമീപത്തുവച്ചാണ് ആക്രമണം ഉണ്ടായത്.
അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥി അഞ്ചലിലെ ആശുപത്രിയിൽ ചികിത്സതേടി. കുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.



