കൊല്ലം: കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ ആദർശ് (21) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തിൽ ആദർശിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവാവിൻ്റെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകളുമുണ്ട്. വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്.
ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ് കയർത്തിരുന്നു.
കൊല്ലത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ
