കോട്ടയം: ലോക്സഭാ തെരഞ്ഞടുപ്പിൽ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് വച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ്പ്രഖ്യാപനം നടത്തിയത്. കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
കോട്ടയം ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളായി. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തിന് കോട്ടയത്ത് കളമൊരുങ്ങി.
നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടനെ പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് എംപി കൂടിയാണദ്ദേഹം.ഇരുമുന്നണികളും കോട്ടയത്താണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ മുന്‍ എം.പി.യായ ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവ് കെ.എം. ജോര്‍ജിന്റെ മകനാണ്.

