Headlines

ലോക കേരളസഭ തുടരില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍; ആറാമത് എഡിഷനായി ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ചത് പോലെ ലോക കേരളസഭ തുടര്‍ന്നും സംഘടിപ്പിക്കുന്നത് നിലവിലുള്ള സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരളസഭയുടെ ആറാമത് എഡിഷനായി പുതിയ സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ നിലവിലുള്ള ഓഫീസിന്റെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ക്കും, നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള അത്യാവശ്യ പരിപാടികള്‍ക്കും മാത്രമാണ്…

Read More

സിഎംആർഎല്ലി ൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും; ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്

സിഎംആൽഎല്ലിൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും. അനധികൃത സാമ്പത്തിക ഇടപാടുകൾ വെളിവാക്കുന്ന മൊഴി പകർപ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശശിധരൻ കർത്തയുടെ ഡയറിയിൽ ഉണ്ടായിരുന്ന ചുരുക്കപ്പേരുകൾ വിശദീകരിച്ച് സിഎംആർഎല്ലിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ (സിഎഫ്ഒ) മൊഴിപ്പകർപ്പാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേരിന് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പടെ പട്ടികയിലുണ്ട്. സിഎംആർഎല്ലിൽ നിന്നും പണം…

Read More

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കടം എടുപ്പിൽ കുറവൊന്നുമില്ല. രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപയാണ്. ഡിസംബർ വരെ അനുവദിച്ച കടമെടുപ്പ് പരിധിയുടെ പകുതിയോളം ഇതിനകം വായ്പയെടുത്തു കഴിഞ്ഞു. പത്ത് കൊല്ലത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫ് ഉന്നയിച്ച പ്രധാന വിമർശനം. അധികാരത്തിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ ധവളപത്രത്തിലും പൊതു കടം പെരുകുന്നതിലുളള ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ കടമെടുപ്പിൻെറ കാര്യത്തിൽ വി.ഡി.സതീശൻ…

Read More

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് ഇന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും

കാസർകോട്: നറുക്കെടുപ്പിലൂടെ പ്രസിഡണ്ടായ സിപിഎമ്മിലെ പിവി രാജേന്ദ്രനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നൽകും. രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. കഴിഞ്ഞ ഡിസംബർ 26 നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ നാലാംവാതിക്കലിൻ്റെ വോട്ട് അസാധുവായിരുന്നു. ചന്ദ്രന്റെ വോട്ട് ബാലറ്റ് പേപ്പറിന്റെ പിൻവശത്ത് ഒപ്പിടാത്തതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ അസാധുവാക്കുകയായിരുന്നു. ഇതേ തുടർന്ന് വോട്ടുകൾ തുല്യമായതോടെ നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ…

Read More

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി; വനിതാ സൗഹൃദ പ്രഖ്യാപനവുമായി യുഡിഎഫ് സര്‍ക്കാര്‍

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച്‌ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു. സ്കൂള്‍ വിദ്യാർഥിനികള്‍ക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നല്‍കും. പൊതുസ്വകാര്യ മേഖലയില്‍ സ്ത്രീകള്‍ക്ക് ആറുമാസം വരെ പ്രസവ അവധിയാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു.ഒരു മണിക്കൂർ 13 മിനിട്ട് വരെയാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടു നിന്നത്. കെഎസ്‌ആർടിസിയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര…

Read More

യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാർ കടപുഴുകി

യുഡിഎഫ് തരംഗത്തില്‍ സംസ്ഥാനത്ത് കടപുഴകി വീണത് ഇടതിലെ 13 മന്ത്രിമാരാണ്. നേമത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടേയും പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്റെയും തോല്‍വിയാണ് എല്‍ഡിഎഫിനെ ക്യാമ്പിനെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. 2001 മുതല്‍ 25 വര്‍ഷക്കാലം എംഎല്‍എയായിരുന്ന ഗണേഷ് കുമാറിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. ആറന്‍മുളയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ തോല്‍പിച്ചത് കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയാണ്. ചടയമംഗലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും പരാജയപ്പെട്ടു. ഏറ്റുമാനൂരില്‍ വി.എന്‍ വാസവന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കളമശ്ശേരിയില്‍…

Read More

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്’, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ…

Read More

സെക്രട്ടറിയേറ്റ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വൻ വിജയം

തിരുവനന്തപുരം:സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സഹകരണജനാധിപത്യ മുന്നണി   വിജയിച്ചു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ (ഭാഗികമായി) നൽകിയതിനാൽ സർവീസ് മേഖലയിലെ എതിർപ്പ് അവസാനിച്ചുവെന്ന്  സർക്കാർ ആശ്വാസം കൊള്ളുന്നതിനിടയിൽ ഭരണ സിരാകേന്ദ്രത്തിൽ തന്നെ നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് അനുകൂല പാനൽ വൻ വിജയം കൊയ്തത്. 1900-2000 വോട്ടിൻ്റെ വ്യത്യാസത്തിലാണ് സഹകരണ ജനാധിപത്യമുന്നണി പാനൽ ഒന്നാകെ ജയിച്ചു കയറിയത്. ആകെ പോൾ ചെയ്ത 5100 വോട്ടിൽ കോൺഗ്രസ് അനുകൂല പാനൽ ശരാശരി…

Read More

എല്‍ഡിഎഫ് എംഎല്‍മാര്‍ക്ക് ശക്തമായ ജനപിന്തുണ, സര്‍വേ റിപ്പോര്‍ട്ട്; യുഡിഎഫ് ക്യാംപില്‍ ആശങ്ക

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറയപ്പെടുമ്പോഴും സിറ്റിങ് എല്‍ഡിഎഫ്എം എല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ശക്തമായ ജനപിന്തുണയെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു വേണ്ടി പോള്‍ സര്‍വേ നടത്തിയ ഗുജറാത്ത് ആസ്ഥാനമായുള്ള ഏജന്‍സി നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത് യുഡിഎഫില്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍…

Read More

ആനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്; വരണാധികാരി സിപിഎം സെക്രട്ടറിയെ പോലെ, രൂക്ഷ വിമർശനവുമായി യുഡിഎഫ്

ആനക്കര : ആനക്കര ഗ്രാമപഞ്ചായത്തിലെ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വരണാധികാരി പക്ഷപാതപരമായ സമീപനം സ്വീകരിച്ചെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ വോട്ടിംഗ് ബഹിഷ്‌കരിച്ചു. സ്ഥിരം സമിതി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിംഗ് പൂർത്തിയായപ്പോൾ ധനകാര്യ സ്ഥിരം സമിതിയിൽ രണ്ട് അംഗങ്ങളുടെയും ക്ഷേമകാര്യ സ്ഥിരം സമിതിയിൽ ഒരു അംഗത്തിന്റെയും ഒഴിവുകൾ ഉണ്ടായി. ഈ ഒഴിവുകൾ നികത്തുന്നതിനായി ഒൻപതിന് വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ ചട്ടവിരുദ്ധമായി നാമനിർദേശങ്ങൾ സ്വീകരിച്ചതിനെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധിച്ചു. കലക്ടർ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial