വിഴിഞ്ഞം വാർഡ് പിടിച്ചെടുത്ത് യുഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് പിടിച്ചെടുത്ത് യുഡിഎഫ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എച്ച് സുധീര്‍ ഖാന്‍ വിജയിച്ചു. 172 വോട്ടുകള്‍ക്കാണ് വിജയം. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി. നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപി വിഴിഞ്ഞത്ത് വിജയിച്ചാല്‍ സ്വന്തം നിലയില്‍ കേവലഭൂരിപക്ഷത്തിലെത്താമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. 2015 ലാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കുന്നത്. എന്നാല്‍ തലസ്ഥാനത്ത് എല്‍ഡിഎഫിന് തിരിച്ചടി തുടരുകയാണ് ഐഎന്‍ടിയുസി നേതാവും ഹാര്‍ബര്‍…

