യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാർ കടപുഴുകി

യുഡിഎഫ് തരംഗത്തില്‍ സംസ്ഥാനത്ത് കടപുഴകി വീണത് ഇടതിലെ 13 മന്ത്രിമാരാണ്. നേമത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടേയും പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്റെയും തോല്‍വിയാണ് എല്‍ഡിഎഫിനെ ക്യാമ്പിനെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. 2001 മുതല്‍ 25 വര്‍ഷക്കാലം എംഎല്‍എയായിരുന്ന ഗണേഷ് കുമാറിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്.

ആറന്‍മുളയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ തോല്‍പിച്ചത് കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയാണ്. ചടയമംഗലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും പരാജയപ്പെട്ടു. ഏറ്റുമാനൂരില്‍ വി.എന്‍ വാസവന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കളമശ്ശേരിയില്‍ പി. രാജീവ്, ഇരിങ്ങാലക്കുടയില്‍ ആര്‍.ബിന്ദു എന്നിവരാണ് തോറ്റ മറ്റ് മന്ത്രിമാര്‍. തിരൂരില്‍ കായികമന്ത്രി വി.അബ്ദുറഹിമാനും പരാജയമേറ്റുവാങ്ങി. എലത്തൂരില്‍ എ.കെ ശശീന്ദ്രനും മാനന്തവാടിയില്‍ ഒ.ആര്‍ കേളുവും കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനും തോറ്റു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: