Headlines

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ചനിലയിൽ

കോട്ടയം: ട്രെയിനിലെ ശുചിമുറിയിൽ മലയാളി

യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻനായരുടെ മകൾ സുരജ എസ് നായർ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആലപ്പുഴ – ധൻബാദ് എക്സ്‌പ്രസ് ട്രെയിനിൽ തമിഴ്‌നാട്ടിലെ ജോളാർപ്പെട്ടിൽവെച്ചാണ് മൃതദേഹം കണ്ടെത്തിയത്.

ജോളാർപ്പെട്ടിലാണ് മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടിൽപോയശേഷം വൈക്കത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം.

വിവരമറിഞ്ഞ് ഇന്ന് രാവിലെ ബന്ധുക്കൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഭർത്താവ്: ജീവൻ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: