കക്കട്ടിൽ: ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് കക്കട്ടിൽ ടൗണിലാണ് സ്കൂട്ടർ യാത്രികൻ മരിച്ചത്.നരിപ്പറ്റ ഇല്ലത്ത്മീത്തൽ പരേതനായ കണ്ണന്‍റെ മകൻ 44കാരനായ രാജേഷാണ് മരിച്ചത്. ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിന്‍റെ പിൻചക്രങ്ങൾക്കടിയിൽപെട്ട രാജേഷ് തൽക്ഷണം മരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. രാജേഷ് ഒരു പെയ്ന്ററായി ജോലിനോക്കുകയായിരുന്നു. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
