പത്തനംതിട്ട: കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്‌ഐ സമരങ്ങളെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചും പി ജെ കുര്യന്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
എസ്എഫ്‌ഐ നടത്തിയ സര്‍വകലാശാല സമരത്തെ ഉദ്ധരിച്ചായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്‌ഐയുടെ സര്‍വകലാശാല സമരം കണ്ടില്ലേ, എന്നും അവര്‍ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയില്‍ ഉണ്ടാകും. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം എന്നും പിജെ കുര്യന്‍ ചോദിക്കുന്നു.
സിപിഎം സംഘടനാ സംവിധാനം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ പി ജെ കുര്യന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് താനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി. ആരോടും ആലോചിക്കാതെയാണ് പത്തനംതിട്ട ജില്ലയില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്.
