കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ചെമ്പ് കെഎസ്ഇബി ഓഫീസിൽ വെച്ചായിരുന്നു മരണം. കുലശേഖരമംഗലം ലക്ഷ്മിപുരം പരേതനായ ശ്രീധരൻപിള്ളയുടെയും ലളിതയുടെയും മകൻ അനിൽകുമാർ (45) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ചെമ്പ് കെഎസ്ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.
കുറച്ച് നാളുകളായി അനിൽകുമാറിന് ഇടയ്ക്കിടയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ ഓഫീസിൽ വെച്ച് അനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുള്ളവർ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാകാമെന്നാണ് നിഗമനം. ഭാര്യ: രശ്മി, മക്കൾ: ശ്രീഹരി, നവ്യശ്രീ
