കുന്നംകുളം : ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷന്റെ ഭാര്യ രാജിയാണ് (52) മരിച്ചത്.കുന്നംകുളം പാറേമ്പാടത്ത് ഇന്ന് രാവിലെ 7.25 നാണ് അപകടം നടന്നത്.
മകനുമൊത്ത് സ്കൂട്ടറിൽ വരുമ്പോൾ
കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.അപകടത്തിൽപ്പെട്ട ബസ് നിർത്താതെ പോയി
കോഴിക്കോട് തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
അപകടം ഉണ്ടാക്കിയ ബസ് പോലീസ് തിരിച്ചറിഞ്ഞു. തൃശൂരിൽ നിന്നും കുന്നംകുളത്തേക്ക് ബസ് എത്തിക്കാനുള്ള നടപടിക്രമങ്ങൾ കുന്നംകുളം പോലീസ് ആരംഭിച്ചു.
