തൃശ്ശൂർ: തൃശ്ശൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം വിട്ട് ഇടിച്ചുകയറിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമതകർത്തു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

