കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് നാളെമുതൽ





തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണനം ആരംഭിക്കും. കുടുംബശ്രീയുടെ രണ്ടായിരത്തോളം ഉത്പന്നങ്ങളാണ് പോക്കറ്റ് മാർട്ടിൽ ലഭ്യമാകുക. ഇതിനു പുറമേ, ഓണക്കാലത്ത് കുടുംബശ്രീ ഉത്പന്നങ്ങൾ അടങ്ങിയ സമ്മാനപ്പൊതി ( ഗിഫ്റ്റ് ഹാംപർ) പോക്കറ്റ് മാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്ത് വാങ്ങാനാകും.

പോക്കറ്റ് മാർട്ടിലൂടെ 5000 സമ്മാനപ്പൊതികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ കുടുംബശ്രീയുടെ ഗിഫ്റ്റ് ഹാംപറിലൂടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നൽകാനാകും. പോക്കറ്റ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ആപ്പ്സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭിക്കും. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെനിന്നും ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീയുടെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: