കുടുംബശ്രീ ഇനി എ.ഐ.യും പഠിപ്പിക്കും; തൊഴിലും നൽകും; നാലുമാസത്തിനകം 30,272 പേർക്ക് തൊഴിൽ ഉറപ്പാക്കും
കോഴിക്കോട്: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.) 2.0 പദ്ധതിയിൽ പുതുതലമുറ കോഴ്‌സുകളും ഉൾപ്പെടുത്തി. എ.ഐ. ഡെവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഓപ്പറേറ്റർ തുടങ്ങിയ മേഖലകളിൽ സൗജന്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നാലുമാസത്തിനകം സംസ്ഥാനത്ത് 30,272 പേർക്ക് തൊഴിൽ ഉറപ്പാക്കും. കഴിഞ്ഞ സാമ്പത്തികവർഷം 1,211 പേർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കിയിരുന്നു. ശേഷിക്കുന്ന 29,061 പേർക്കാണ് ഡിസംബറിനകം പരിശീലനം…

