കുടുംബശ്രീ ഇനി എ.ഐ.യും പഠിപ്പിക്കും; തൊഴിലും നൽകും; നാലുമാസത്തിനകം 30,272 പേർക്ക് തൊഴിൽ ഉറപ്പാക്കും



കോഴിക്കോട്: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.) 2.0 പദ്ധതിയിൽ പുതുതലമുറ കോഴ്‌സുകളും ഉൾപ്പെടുത്തി. എ.ഐ. ഡെവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഓപ്പറേറ്റർ തുടങ്ങിയ മേഖലകളിൽ സൗജന്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നാലുമാസത്തിനകം സംസ്ഥാനത്ത് 30,272 പേർക്ക് തൊഴിൽ ഉറപ്പാക്കും. കഴിഞ്ഞ സാമ്പത്തികവർഷം 1,211 പേർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കിയിരുന്നു. ശേഷിക്കുന്ന 29,061 പേർക്കാണ് ഡിസംബറിനകം പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുക.

30 കോഴ്‌സുകൾ; പരിശീലനം പൂർണമായും സൗജന്യം

18നും 35നും ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യ പരിശീലനം. സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗ മേഖലകളിലുള്ളവർ എന്നിവർക്ക് 45 വയസ്സ് വരെ പ്രായപരിധിയുണ്ട്. പത്താം ക്ലാസ് മുതലുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയും അനുസരിച്ച് കോഴ്‌സ് തിരഞ്ഞെടുക്കാം.

കോഴ്‌സ് ഫീസ്, യൂണിഫോം, താമസം, ഭക്ഷണം, പഠനസാമഗ്രികൾ എന്നിവ ഉൾപ്പെടെ പരിശീലനം പൂർണമായും സൗജന്യമാണ്. പരിശീലന ഏജൻസി വഴി ജോലി ഉറപ്പാക്കുകയും ചെയ്യും. 80,000 മുതൽ രണ്ട് ലക്ഷം രൂപ വരെ ചെലവുവരുന്ന കോഴ്‌സുകളാണ് സൗജന്യമായി ലഭിക്കുന്നത്.

സെപ്റ്റംബർ പകുതിയോടെ പരിശീലനം ആരംഭിക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു. നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള സെക്ടർ സ്കിൽ കൗൺസിലാണ് സർട്ടിഫിക്കറ്റ് നൽകുക.

താൽപര്യമുള്ളവർ അതത് ജില്ലകളിലെ കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടണം.

📞 ടോൾ ഫ്രീ: 1800 42

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: