കൊച്ചി: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിറവം പേപ്പതിയിലാണ് മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി ഇതര സംസ്ഥാന തൊഴിലാളികൾ മണ്ണ് നീക്കം ചെയ്തിരുന്നത് .
ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആകെ എട്ട് തൊഴിലാളികൾ അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേർ മണ്ണിനടിയിൽപ്പെടുകയായിരുന്നു.

