തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്ന വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്ററിൽ ചാരിനിന്ന വിദ്യാർത്ഥിയെയാണ് ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് മർദ്ദിച്ചത്.
സ്വന്തം വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. സംഭവത്തിൽ ഇതുവരെ പരാതിനൽകിയിട്ടില്ല.

