നെയ്യാറ്റിൻകരയിൽ വീട്ടിൽ നിന്ന് 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. വീട്ടിൽ നിയമവിരുദ്ധമായി വിൽക്കാൻവെച്ചിരുന്ന മദ്യമാണ് പിടികൂടിയത്. വീട്ടുടമ ഒലുപ്പുനട സ്വദേശി വിശ്വംഭരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

നെയ്യാറ്റിൻകര എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 200ലധികം കുപ്പികളിലായാണ് 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം സൂക്ഷിച്ചിരുന്നത്. വിശ്വംഭരനെതിരെ മുൻപും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: