Headlines

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; മികച്ച പോളിംഗ്




കൊച്ചി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. ആറ് മണിക്കുള്ള കണക്കുകള്‍ പ്രകാരം പോളിംഗ് എഴുപത് ശതമാനം കടന്നു.

തിരുവനന്തപുരം-66.53, കൊല്ലം-69.8, പത്തനംതിട്ട-66.35, ആലപ്പുഴ-73.32, കോട്ടയം -70.33, ഇടുക്കി- 70.98, എറണാകുളം- 73.96 എന്നിങ്ങനെയാണ് ഒടുവിൽ പുറത്തുവന്ന വിവരം. ഇതിൽ മാറ്റമുണ്ടാകാം. എട്ട് മണിയോടെ അവസാന പോളിംഗ് ശതമാനം അറിയാന്‍ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. പോളിംഗ് 75 ശതമാനത്തിന് മുകളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിച്ചു. പതിമൂന്നിനാണ് വോട്ടെണ്ണൽ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: