മലപ്പുറം: മലപ്പുറം ചേകന്നൂർ അങ്ങാടിയിൽ കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ പരാക്രമം നടത്തി. ഹാർഡ്‍വേർ ഷോപ്പിൽ നിന്നും വെട്ടുകത്തിയെടുത്തായിരുന്നു പരാക്രമം. 15 കാരനെ നാട്ടുകാർ പിടികൂടി പൊന്നാനി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 തോടെയാണ് സംഭവം നടന്നത്.
ആനക്കര സ്ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾ തമ്മിൽ ചേകന്നൂർ അങ്ങാടി ഭാഗത്ത് വെച്ച് വാക്ക് തർക്കവും കയ്യാങ്കളിയും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പതിനഞ്ചുകാരൻ്റെ പരാക്രമം.
