
മലപ്പുറം: ലോക്സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തു നിന്നും അബ്‌ദുസമദ് സമദാനി പൊന്നാനിയിൽ നിന്നും സ്ഥാനാർത്ഥികളാകും. രാജ്യസഭ സ്ഥാനാർത്ഥിയെ പീന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
അതേസമയം, മുസ്ലിം ലീഗിന് ലോക്സഭയിലേക്ക് മൂന്നാം സീറ്റില്ല. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി എന്ന് വി ഡി സതീശൻ പറഞ്ഞു. 16 സീറ്റിൽ കോൺഗ്രസ്സും ലീഗ് രണ്ട് സീറ്റിലും മല്‍സരിക്കും. കേരള കോണ്‍ഗ്രസും ആര്‍.എസ്.പിയും ഓരോ സീറ്റിലും മല്‍സരിക്കും.
അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല.രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചു. കോൺഗ്രസ്സ് സീറ്റ് ചർച്ചകൾ ഉടൻ തീരും. നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

