ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 12 സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്.
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
ആറ്റിങ്ങൽ – വി. മുരളീധരൻ
പത്തനംതിട്ട – അനിൽ കെ ആന്റണി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
തൃശൂർ – സുരേഷ് ഗോപി
പാലക്കാട് – സി.കൃഷ്ണകുമാർ
വടകര – പ്രഫുൽ കൃഷ്
മലപ്പുറം – ഡോ. അബ്ദുൾ സലാം
പൊന്നാനി – നിവേദിത സുബ്രഹ്‌മണ്യൻ
കോഴിക്കോട് – എം ടി രമേശ്
കണ്ണൂർ – സി രഘുനാഥ്
കാസർകോട് – എം എൽ അശ്വനി
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. 195 മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അദ്ധ്യക്ഷൻ ജെ.പി, നദ്ദ. ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ ആകെയുള്ള 20 സീറ്റുകളിൽ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 3 സീറ്റുകളിൽ എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസും മത്സരിക്കും. ബാക്കിയുളള 5 സീറ്റുകളിലേക്ക് വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

