ഷിമോഗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പുരോഹിതൻ പിടിയിൽ. പുരോഹിതൻ അധ്യാപകനായ കോളേജിലെ വിദ്യാർത്ഥിനിയെ പിടികൂടിയത്. സംഭവത്തിൽ പുരോഹിതനെതിരെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. കർണാടകയിലെ ഷിമോഗയിലാണ് സംഭവം.
വിദ്യാഭ്യാസ പിന്നാക്ക വിഭാഗത്തിൽപെട്ടതായതുകൊണ്ട് കുറ്റാരോപിതനായ വൈദികനെതിരെ ജാതി അധിക്ഷേപക്കേസുകളും ഉണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സഭയുടെ കീഴിലുള്ള ഷിമോഗയിലെ കോളേജിലാണ് വൈദികൻ പഠിപ്പിച്ചിരുന്നത്. ആരോപണം പുറത്തുവന്നപ്പോൾ തന്നെ വൈദികനെതിരെ സഭയുടെ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.എന്നാൽ, കുറ്റാരോപിതനായ വൈദികനെതിരെ പൊലീസ് നടപടിയെടുക്കുന്നത് വരെ സഭ കാത്തിരിക്കുകയാണ്.
വൈദികനെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം നിരവധി കേസുകളുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. വൈദികനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ട്