സ്റ്റാറ്റസ് കണ്ടുവെന്ന് ഉറപ്പാക്കാം, കോണ്‍ടാക്ടുകളെ ടാഗ് ചെയ്ത് അലര്‍ട്ട് നല്‍കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്








ന്യൂഡല്‍ഹി: മുന്‍നിര ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സ്ആപ്പ് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ്. സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഫലപ്രദമാകാന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് കോണ്‍ടാക്റ്റുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍.

സ്റ്റാറ്റസ് ഉദ്ദേശിക്കുന്ന വ്യക്തിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍. ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യുന്ന പോലെ തന്നെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് സ്റ്റാറ്റസ് ടാഗ് ചെയ്യാന്‍ സാധിക്കൂ. സ്റ്റാറ്റസില്‍ ആരെയെങ്കിലും പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവര്‍ക്ക് ഒരു പ്രത്യേക അറിയിപ്പ് നല്‍കുന്ന തരത്തിലാണ് ടാഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്.



വ്യക്തിപരമായ നിമിഷങ്ങള്‍ പങ്കിടുന്ന സമയത്തെല്ലാം ഈ ഫീച്ചര്‍ ഫലപ്രദമാണ്. സ്റ്റാറ്റസ് നമ്മള്‍ ആഗ്രഹിക്കുന്ന ആള്‍ കണ്ടു എന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. സ്റ്റാറ്റസില്‍ ആരെയെങ്കിലും പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഒരു തല്‍ക്ഷണ അലര്‍ട്ട് അയക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസ് കൃത്യസമയത്ത് കാണുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും. ഒരു പ്രത്യേക വ്യക്തിയുമായി വ്യക്തിഗത സന്ദേശങ്ങളോ പ്രധാനപ്പെട്ട അപ്ഡേറ്റുകളോ പങ്കിടുന്നതിന് ഈ ഫീച്ചര്‍ അനുയോജ്യമാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: