കൊച്ചി: പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ ഹരിജുൾ ഇസ്ലാമാണ് പിടിയിലായത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൊബൈൽ ഷോപ്പ് കേന്ദ്രീകരിച്ചാണ് വ്യാജ ആധാർ കാർഡ് നിർമ്മിച്ചത്.
പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ക്ലീന്‍ പെരുമ്പാവൂര്‍ എന്ന പദ്ധതി പോലീസ് നടപ്പിലാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലായിരുന്നു വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചയാള്‍ പിടിയിലായത്
