റാസൽഖൈമയിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം കോക്കൂർ വയലവളപ്പിൽ പരേതരായ മൊയ്തു -ഖദീജ ദമ്പതികളുടെ മകൻ ഹനീഫ (47) യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 25 വർഷമായി റാക് കേരള ഹൈപ്പർ മാർക്കറ്റിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാവിലെ എട്ടിന് കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഹനീഫയുടെ നിര്യാണത്തിൽ റാസൽഖൈമയിലെ മലയാളി കൂട്ടായ്മകളും പൗരപ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: ഷാനി. മക്കൾ: ഹനാൻ, അദ്‌നാൻ, അഫ്‌നാൻ. സഹോദരങ്ങൾ: അലി, ഫാറൂഖ് (അജ്മാൻ), സിദ്ദീഖ്, ആസിയ, റുഖിയ, സുഹ്‌റ, സുബൈദ, പരേതനായ ഫഖ്‌റു.
