തൃശ്ശൂർ: ബെംഗളുരുവിൽ തൃശ്ശൂർ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പിൽ അച്യുതന്റെയും ശ്രീദേവിയുടെയും മകൾ അനുശ്രീ (29) ആണ് മരിച്ചത്. ബെംഗളുരുവിലെ ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്നു അനുശ്രീ.
ബെംഗളൂരുവിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അനുശ്രീയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സഹോദരങ്ങൾ: അമൽശ്രീ, ആദിദേവ്.
