തിരുവനന്തപുരം: രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മറൈൻ എൻഫോഴ്സസ്മെൻ്റ് പിടികൂടി. വിഴിഞ്ഞോ ഭാഗത്ത് നിന്നും രണ്ട് ട്രോളർ ബോട്ടുകളും മൂന്ന് വള്ളങ്ങളുമാണ് മറൈൻ എൻഫോഴ്സ്മെൻ്റ് പിടിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള വള്ളങ്ങളാണ് പിടികൂടിയത്. മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിംഗിലാണ് വിഴിഞ്ഞത്തുനിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായി മത്സ്യബന്ധനം നടത്തിയിരുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു.
തമിഴ്നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ,തൂത്തൂർ സ്വദേശി നസിയൻസ് ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകൾ.വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ എസ്. രാജേഷിൻ്റെ നേതൃത്വത്തിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. സിപിഒ ടിജു, ലൈഫ് ഗാർഡമാരായ യൂജിൻ ജോർജ്, ഫ്രഡി, മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ, എൻജിനീയർ അരവിന്ദൻ, ക്രൂരനായ അഭിരാം, അഭിമന്യു, നേഴ്‌സ് കുബർട്ടിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തീരത്ത് പരിശോധന തുടരുമെന്ന് മറൈൻ എൻഫോഴ്സസ്മെൻറ് അറിയിച്ചു. അടുത്തിടെയായി ഇവിടെ ബോട്ടുകൾ കയറുന്നത് പതിവാണ്.
