Headlines

വിവാഹ അഭ്യർത്ഥന നിരസിച്ചു;ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവ് പിന്തുടർന്ന് ആക്രമിച്ചതായി പരാതി

ബെംഗളൂരു: ബംഗളുരുവിലെ ഉള്ളാൾ മെയിൻ റോഡിലെ ജ്ഞാനജ്യോതിനഗറിലെ 21 വയസ്സുള്ള പെൺകുട്ടിയെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവ് പിന്തുടർന്ന് ആക്രമിച്ചതായി പരാതി. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് യുവാവ് ആക്രമിച്ചത്. നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.


ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വിലക്കിയിട്ടും ഇത് തുടർന്നതോടെ യുവതി ഇയാളിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഉള്ളാൾ റോഡിൽ വച്ച് നവീൻ യുവതിയെ ആക്രമിച്ചത്.
യുവതി രണ്ട് വർഷം മുമ്പ് ബെംഗളൂരുവിലേക്ക് താമസം മാറി ഒരു ഡെവലപ്പർ സ്ഥാപനത്തിൽ ടെലി കോളറായി ജോലി ചെയ്യുകയായിരുന്നു.

അതേസമയം യുവതി നൽകിയ പരാതിയെത്തുടർന്ന്, ജ്ഞാനഭാരതി പോലീസ് നടപടിയെടുക്കുകയും യെലഹങ്കയ്ക്കടുത്തുള്ള ബില്ലമരനഹള്ളിയിൽ താമസിക്കുന്ന നവീൻ കുമാർ എൻ (29) എന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിയെ നവീൻ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: