കാസർകോട്: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. കാസർകോട് മേൽപറമ്പിലാണ് സംഭവം. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയാണ് (21) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ് മരിച്ച നന്ദന.
ഏപ്രിൽ 26ന് ആയിരുന്നു രഞ്ജേഷും നന്ദനയും തമ്മിലുള്ള വിവാഹം. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇന്നലെ രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന് യുവതി അമ്മ സീനയ്ക്ക് ഫോണിൽ സന്ദേശം അയച്ചിരുന്നു.
