മസാലബോണ്ട്: ഫെമ ചട്ടം ലംഘിച്ചു, മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ്




തിരുവനന്തപുരം: കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയതായാണ് വിവരം.നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുൻപാകെ ഇ.ഡി. പരാതി സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: