Headlines

ചെല്ലാനം ഹാർബറിൽ വൻ തീപ്പിടിത്തം; വഞ്ചികളും കടകളും കത്തി നശിച്ചു

കൊച്ചി: ചെല്ലാനം ഹാർബറിൽ വൻ തീപ്പിടിത്തം. വഞ്ചികളിലേക്കും കടകളിലേക്കും തീ പടർന്ന് കത്തി നശിച്ചു. ഇന്ന് (തിങ്കളാഴ്ച) രാത്രിയാണ് സംഭവം. ഹാർബറിനോട് ചേർന്നുള്ള പ്രദേശത്തെ കരിയിലകൾക്ക് തീപ്പിടിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന ചെറു വഞ്ചികളിലേക്കും കടകളിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. ആളപായമില്ല.


ഹാർബറിനോട് ചേർന്നുള്ള സ്ഥലത്തെ ഉണങ്ങിയ മരത്തിന്റെ ഇലകൾക്ക് ആരോ തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് തീ പടർന്ന് പിടിക്കുകയും സമീപത്തുള്ള വഞ്ചിയിലേക്കും കടകളിലേക്കുമെല്ലാം വ്യാപിക്കുകയുമായിരുന്നു.

അരൂരിൽനിന്നും മട്ടാഞ്ചേരിയിൽനിന്നുമുള്ള ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: