പാലക്കാട്: അട്ടപ്പാടിയിലെ അഗളിയിൽ സ്വന്തം വീട്ടിൽ ചാരായം വാറ്റിവരികയായിരുന്ന 65 വയസ്സുകാരി എക്സൈസിന്റെ പിടിയിലായി. ഗൂളിക്കടവ് സ്വദേശിനിയായ ഉഷയെയാണ് 387 ലിറ്റർ കോടയും 3 ലിറ്റർ ചാരായവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. വീട്ടിൽ ചാരായ വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്തും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ഉഷ പിടിയിലായത്.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മണി, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്, അഷ്‌കർ, വനിത സിവിൽ എക്സൈസ് ഓഫീസർ രഞ്ജിത എന്നിവരും ഉണ്ടായിരുന്നു
