കോഴിക്കോട്: എംഡിഎംഎയുമായി പതിനെട്ടുകാരി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. 49 ഗ്രാം എംഡിഎംഎയുമായിട്ടാണ് പ്രതികൾ പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ കർണാടകയിൽ നിന്ന് കോഴിക്കോടെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന

