ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യ സ്വർണം നേടിയതിനു പിന്നാലെ വെള്ളിയും നേടി.
വനിതകളുടെ 60 കിലോ വുഷുവിൽ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനൽ പോരിൽ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0-2നു താരം ഫൈനലിൽ തോൽവി വഴങ്ങി.
ഏഷ്യൻ ഗയിംസിന്റെ അഞ്ചാം ദിനമാണ് ഇന്ന് .
ആറ് സ്വർണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 24 ആയി. പട്ടികയിൽ ഇന്ത്യ ഏഴിൽ നിന്നു അഞ്ചിലേക്കും കയറി.