ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ സക്സേന നൽകിയ അപകീർത്തിക്കേസിലാണ് ഡൽഹി പൊലീസ് മേധാപട്‌കറെ അറസ്റ്റു ചെയ്‌തത്. 24 വർഷം മുമ്പുള്ള കേസിൽ ഡൽഹി സെഷൻസ് കോടതി മേധാപട്‌കർക്കു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. മേധാപട്‌കറുടെ നേതൃത്വത്തിൽ നടന്ന നർമ്മദ ബച്ചാവോ സമരത്തിന് 2000 നവംബറിൽ 40,000 രൂപയുടെ ചെക്ക് നൽകിയിരുന്നുവെന്നും എന്നാൽ അത്തരത്തിൽ ഒരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലെന്നും 2000ൽ മേധാപട്‌കർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അന്ന് സക്സേന നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലബർട്ടീസ് എന്ന സംഘടനയുടെ പ്രസിഡൻ്റായിരുന്നു
