പന്തളം: കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് അപകടം. എം.സി റോഡിൽ പന്തളം കുരമ്പാല ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ 25 ലധികം പേർക്ക് പരിക്ക് പറ്റി.കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും വാനിൽ യാത്ര ചെയ്തവരാണ്. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
