ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. ഓരോ വിഷയങ്ങൾക്കും 30 ശതമാനം മാർക്ക് നിർബന്ധമാണ്. മിനിമം മാർക്ക് ലഭിക്കാത്തവർക്ക് ഏപ്രിൽ മാസത്തിൽ അധിക പഠന പിന്തുണ നൽകും.|
ഏപ്രിൽ നാലിന് മുമ്പ് എട്ടാം ക്ലാസിലെ മൂല്യനിർണയം പൂർത്തിയാക്കും. അഞ്ചിന് പ്രധാനാധ്യാപകൻ മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും രക്ഷിതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. എട്ടു മുതൽ 24 വരെ ഇവർക്ക് പഠന പിന്തുണ ക്ലാസ് സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ പകൽ 12.30 വരെ സ്‌കൂളിൽ വച്ചാകും ക്ലാസ് സംഘടിപ്പിക്കുക.തുടർന്ന് 25 മുതൽ ൽ 28 വരെ പഠന പിന്തുണ പരീക്ഷ നടത്തും. 30ന് ഫലപ്രഖ്യാപനം നടത്തും.അടുത്ത അധ്യയന വർഷം ഒമ്പതാം ക്ലാസിലും 2026–-27ൽ പത്താം ക്ലാസിലും സബ്ജക്‌ട് മിനിമം നടപ്പാക്കും.
