Headlines

കാണാതായ വയോധിക പുരയിടത്തിൽ മരിച്ച നിലയിൽ; മൃതദേഹം തെരുവ് നായകൾ ഭക്ഷിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ ഭക്ഷിച്ച നിലയിൽ ആയിരുന്നു. മടവൂർ തകരപ്പറമ്പ് പഴുവടി പാറശ്ശേരി വീട്ടിൽ കെ ഭവാനി (75) ആണ് മരിച്ചത്. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് അവശേഷിച്ചത്. ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്. വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം.

മൂത്തമകനൊപ്പം താമസിക്കുന്ന ഇവർ വെള്ളിയാഴ്ച മുതൽ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്നു കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്. ബന്ധുവീടുകളിലും ഇല്ലെന്നറിഞ്ഞതോടെ സന്ധ്യയോടെ പള്ളിക്കൽ പോലീസിൽ വിവരമറിയിച്ചു. ഇതിനിടെയാണ് സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായുള്ള വിവരം പറഞ്ഞത്.

വ്യാഴാഴ്ച രാവിലെ ഏഴിന് ബന്ധുവും അയൽവാസിയും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പള്ളിക്കൽ പോലീസിൽ അറിയിച്ചു. മൃതദേഹം കാണപ്പെട്ടതിനടുത്ത് താമസിക്കുന്ന കുടുംബം ഒരാഴ്ചയായി പകൽസമയങ്ങളിൽ വീട്ടിലുണ്ടായിരുന്നില്ല. ഇതും സംഭവം പുറത്തറിയാൻ വൈകുന്നതിനു കാരണമായി. രാജു, അശോക് കുമാർ എന്നിവരാണ് മരിച്ച ഭവാനിയുടെ മക്കൾ. മരുമക്കൾ: ഗീത, ലീലാമണി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: