Headlines

ബിജെപിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: ബിജെപിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ പറഞ്ഞു. ഇടതുപക്ഷവുമായുള്ള ഡി എം കെ യുടെ സഖ്യം തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമല്ല അത് ആശയപരമായ സഖ്യം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സിഎജി റിപ്പോർട്ടിൽ കേന്ദ്ര സർക്കാറിന്റെ 7 അഴിമതികൾ കണ്ടെത്തി. അതിനെക്കുറിച്ച് സംസാരിക്കാൻ നരേന്ദ്രമോദി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും സ്റ്റാലിൻ ചോദിച്ചു. അടുത്ത ‘ഇന്ത്യ’ മുന്നണി യോഗത്തിൽ സ്റ്റാലിനും പങ്കെടുക്കും. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ മുംബൈലില്‍ ചേരുന്ന യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: