മാന്നാർ: സ്കൂട്ടറിൽ കറങ്ങി മാന്നാറിൽ ചെന്നിത്തലയിലെ പ്രദേശങ്ങളിൽ അനധികൃത മദ്യക്കച്ചവടം നടത്തിവന്ന നിരവധി അബ്‌കാരി കേസുകളിലെ പ്രതിയായ ആൾ പിടിയിൽ. മാവേലിക്കര എക്‌സൈസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി നേടിയത്ത് വീട്ടിൽ ശിവപ്രകാശ് (57) ആണ് അറസ്റ്റിലായത്. ചെന്നിത്തല കോട്ടമുറി ഭാഗത്ത് സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി വിദേശമദ്യം വിറ്റുകൊണ്ടിരുന്നപ്പോളാണ് ഇയാളെ പിടികൂടിയത്.
മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണ രാജ് പി എസ്, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ വി രമേശൻ, പ്രെവെൻറ്റീവ് ഓഫീസർ ബിനോയ് പി ആർ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ജി, ദീപു റ്റി ഡി, പ്രതീഷ് പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ അബ്കാരി കേസ് എടുത്തു. ഇയാൾ സഞ്ചരിച്ച ഹോണ്ട ആക്ടീവ ഗ്രേസ് സ്കൂട്ടറും, ഒരു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ കിട്ടിയ 22,150 രൂപയും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

