Headlines

സ്കൂൾ കലോത്സവം സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാഥിതി; വിധികർത്താക്കൾ വിജിലൻസ് നിരീക്ഷണത്തിൽ  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാഥിതിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കലോത്സവത്തിനെത്തുന്ന വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇവരുടെ കയ്യിൽ നിന്നും സത്യവാങ്മൂലവും എഴുതി വാങ്ങുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മൂന്ന് തവണ ജഡ്ജിയായവർക്ക് അവസരമുണ്ടാകില്ല എന്നും മന്ത്രി അറിയിച്ചു

ലേബർ കോഡ് സംബന്ധിച്ച് പഠിക്കാനായി മൂന്നംഗ സമിതിയെ കോൺക്ലേവ് നിയോഗിച്ചു. ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജ് ഗോപാല ഗൗഡ, പ്രൊഫ. ശ്യം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരാണ് സമിതി അംഗങ്ങൾ. 2 ലേബർ റിസർച്ച് സ്കോളർമാരും സമിതിയിൽ വരും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ലേബർ കോഡുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി പരിശോധിക്കുമെന്നും തൊഴിലാളി നേതാക്കളോടൊപ്പം മന്ത്രി കേന്ദ്ര തൊഴിൽ മന്ത്രിയെ കാണും വി.ശിവൻകുട്ടി പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: