Headlines

വി കെ ശ്രീകണ്ഠന് ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും പണം; സിപിഎം പ്രവർത്തകന് നഷ്ടമായത് 75283 രൂപ




പാലക്കാട്: പാലക്കാട്ടെ ജനകീയ നേതാവ് താനാണെന്ന് വി കെ ശ്രീകണ്ഠൻ തെളിയിച്ചപ്പോൾ സിപിഎം പ്രവർത്തകന് നഷ്ടമായത് 75283 രൂപ. വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നൽകുമെന്ന ബെറ്റ് വച്ച തിരുവേഗപ്പുറ വിളത്തൂർ സ്വദേശി റഫീഖിനാണ് പണം നൽകേണ്ടി വന്നത്. വിളത്തൂരിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വെച്ചത്. വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നൽകും എന്നതായിരുന്നു വാഗ്ദാനം. സമീപത്തുണ്ടായിരുന്നവരെ ബെറ്റിന്റെ മധ്യസ്ഥരാക്കിയും നിശ്ചയിച്ചു.

ഫലം വന്നതോടെ വി കെ ശ്രീകണ്ഠന് ലഭിച്ച 75283 വോട്ട് ഭൂരിപക്ഷത്തിന് സമാനമായി 75283 രൂപ റഫീഖ് ആര്യക്ക് കൈമാറി. ആര്യ ജോലി ചെയുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങൾ എടുക്കാൻ വന്നപ്പോൾ ഉണ്ടായ രാഷ്രീയ ചർച്ചകൾ ആണ് ബെറ്റ് വരെ എത്തിയത്.റ ഫീഖ് പ്രദേശത്തെ സിപിഐഎം പ്രവർത്തകനാണ്. ആര്യയുടെ ഭർത്താവ് സുജീഷ് കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: