Headlines

വാഹനം പാർക്ക് ചെയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ  അയൽവാസി കിണറിലെറിഞ്ഞ കുഞ്ഞിനെ അമ്മ കിണറ്റിൽ ചാടി രക്ഷിച്ചു

ചെന്നൈ: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസി കിണറ്റിലെറിഞ്ഞ കുഞ്ഞിനെ  അമ്മ കിണറ്റിൽ ചാടി രക്ഷിച്ചു. മൂന്നര വയസുള്ള കുഞ്ഞിനെയാണ് തർക്കം മൂർച്ഛിച്ചതോടെ അയൽവാസിയായ ജോണി മിൽട്ടൺ കിണറ്റിലെറിഞ്ഞത്. തിരിച്ച്രപ്പള്ളിയിലായിരുന്നു സംഭവം. കുഞ്ഞിൻ്റെ രക്ഷകയായി അമ്മ തന്നെ എത്തുകയായിരുന്നു. സമയപുരം ഇരുങ്കലൂർ സ്വദേശി മെർലിൻ സന്ധ്യയാണ് സാഹസികമായ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിച്ച് കയ്യിലെടുത്ത ശേഷം കിണറ്റിലുള്ള പൈപ്പിൽ പിടിച്ചു നിന്ന ഇവർ ഉറക്കെ നിലവിളിക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ സമീപവാസികളാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അയൽവാസിയായ ജോണി മിൽട്ടണെ അറസ്റ്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: