Headlines

വാഹനമിടിച്ച കുഞ്ഞിനെ രക്ഷിക്കാൻ സഹായം തേടി അമ്മനായ; എടപ്പാളിൽ ഹൃദയഭേദകമായ സംഭവം

എടപ്പാൾ: എടപ്പാളിൽ വാഹനമിടിച്ചു പരിക്കേറ്റു കിടന്ന നായക്കുട്ടിയെ രക്ഷിക്കാൻ വഴിയാത്രക്കാരോട് സഹായമഭ്യർഥിക്കുന്ന തെരുവുനായയുടെ ദൃശ്യങ്ങൾ നോവാകുന്നു. എടപ്പാൾ-കുറ്റിപ്പുറം റോഡിലെ വിക്ടറി ഐടിഐക്ക് സമീപമാണ് ഹൃദയഭേദകമായ ഈ സംഭവം അരങ്ങേറിയത്.


നാലുമാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു കുഞ്ഞിനെ ലോറി തട്ടുകയായിരുന്നു. നടുറോഡിൽ വീണുകിടന്ന കുഞ്ഞിനെ നോക്കി നിസ്സഹായായി കുറെനേരം കരഞ്ഞ നായ കുഞ്ഞിനെ റോ‍ഡരികിലേക്കു കടിച്ച് വലിച്ചു മാറ്റി. തെരുവുനായയുടെ സങ്കടം കണ്ടുനിന്ന പല വഴിയാത്രക്കാരും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: