Headlines

മക്കളെ കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും

പാലക്കാട്: മക്കളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവിന് ശിക്ഷ വിധിച്ച് കോടതി. നാല്‌ വർഷം മുൻപ് ഷൊർണൂരിൽ നടന്ന കൊലപാതക്കേസിലാണ് ഇപ്പോൾ ശിക്ഷാ വിധി വന്നിരിക്കുന്നത്. കേസിലെ പ്രതിയായ ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തിൽ (24) ദിവ്യയെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.



2021 നവംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്നും നാലും വയസുള്ള രണ്ട് ആൺമക്കളെയാണ് മാതാവായ ദിവ്യ ക്രൂരമായി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചാണ് ദിവ്യ കൊലപ്പെടുത്തിയത്. ഇതേത്തുടർന്ന് സ്വയം കൈമുറിച്ച് ആത്മത്യ ചെയ്യാനും ദിവ്യ ശ്രമിച്ചു. ഭർത്താവിനോടും ഭർതൃമാതാവിനോടുമുള്ള പ്രശ്‍നങ്ങളാണ് ഈ ക്രൂരത ചെയ്യാൻ ദിവ്യയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ദിവ്യ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: