എല്ലാവരെയും തുല്യമായി പരിഗണിച്ചാല്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം: അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: ഒരു മുസ്ലീം യുവാവ് തന്റെ എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒന്നിലധികം വിവാഹം കഴിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു

ഖുർആൻ പ്രകാരം ബഹുഭാര്യത്വം വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുള്ളതാണെന്നും എന്നാല്‍ പുരുഷന്മാർ “സ്വാർത്ഥ താല്പര്യങ്ങളാല്‍ ” അത് മുതലെടുക്കുകയാണെന്നും കോടതി കണ്ടെത്തി. മൊറാദാബാദിലെ കോടതി പുറപ്പെടുവിച്ച ഫുർകാൻ എന്നയാള്‍ക്കെതിരെയുള്ള കുറ്റപത്രം, കോഗ്നിസൻസ്, സമൻസ് എന്നീ ഉത്തരവുകള്‍ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുണ്‍ കുമാർ സിംഗ് ദേസ്വാളിന്റെ സിംഗിള്‍ ബെഞ്ച് പരാമർശം നടത്തിയത്.

2020 ല്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അറിയിക്കാതെ തന്നെ വിവാഹം കഴിച്ചുവെന്നാരോപിച്ച്‌ ഫുർകാനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയതാണ് കേസ്. വിവാഹസമയത്ത് ഫുർകാൻ തന്നെ ബലാത്സംഗം ചെയ്തതായും അവർ ആരോപിച്ചു. ഇതിനെത്തുടർന്ന് മൊറാദാബാദ് പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുകയും ഫുർകാനും മറ്റ് രണ്ട് പേർക്കും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് സമൻസ് അയയ്ക്കുകയും ചെയ്തു.

എന്നിരുന്നാലും, ഫുർകാനുമായി ബന്ധം പുലർത്തിയ ശേഷമാണ് താൻ ഫുർകനെ വിവാഹം കഴിച്ചതെന്ന് സ്ത്രീ സമ്മതിച്ചതായി ഫുർകന്റെ അഭിഭാഷകൻ മൊറാദാബാദ് കോടതിയില്‍ വാദിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 494 പ്രകാരം – മറ്റൊരാളെ വിവാഹം കഴിച്ചിരിക്കെ വിവാഹം കഴിക്കുന്നത് കുറ്റകരമാകണമെങ്കില്‍ രണ്ടാം വിവാഹം അസാധുവായിരിക്കണമെന്നും അദ്ദേഹം വാദിച്ചു.

യൂണിഫോം സിവില്‍ കോഡിനു (യുസിസി) വേണ്ടി വാദിക്കുമ്ബോള്‍, ഒരു മുസ്ലീം യുവാവിന് നാല് തവണ വരെ വിവാഹം കഴിക്കാൻ അനുവാദമുള്ളതിനാല്‍ ഇയാള്‍ ഒരു കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് ദേസ്‌വാള്‍ പറഞ്ഞു. ഖുർആൻ ബഹുഭാര്യത്വം അനുവദിക്കുന്നതിന് പിന്നില്‍ ചരിത്രപരമായ കാരണമുണ്ടെന്നും വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും 1937 ലെ ശരിഅത്ത് ആക്‌ട് അനുസരിച്ച്‌ തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18 പേജുള്ള വിധിന്യായത്തില്‍, ഫുർകാന്റെ ഭാര്യമാർ രണ്ടുപേരും മുസ്ലീങ്ങളായതിനാല്‍ അദ്ദേഹത്തിന്റെ രണ്ടാം വിവാഹം സാധുവാണെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. മെയ് 26 നാണ് അടുത്ത വാദം കേള്‍ക്കാൻ കോടതീയുടെ ഉത്തരവ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: